തിരുവനന്തപുരം: സ്ത്രീധന പീഢനത്തെ തുടർന്ന് ജീവനോടുക്കിയ വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിനെതിരെയുള്ള കോടതി വിധി സ്വാഗതാർഹമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
മോട്ടോർ വാഹന വകുപ്പിന്റെ കൊല്ലം ഓഫീസിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയിരുന്ന കിരൺകുമാറിനെ ഭാര്യ വിസ്മയയുടെ ആത്മഹത്യയെ തുടർന്ന് 45 ദിവസത്തിനുള്ളിൽ സമയബന്ധിതമായി അന്വേഷണം നടത്തി പിരിച്ചുവിട്ടിരുന്നു. സർക്കാർ ഉദ്യോഗസ്ഥതർ സ്ത്രീധനം വാങ്ങരുതെന്ന നിയമത്തിനു വിരുദ്ധമായി പ്രവർത്തിച്ച കിരൺ കുമാറിനെതിരെയുള്ള നടപടി ശരിയായിരുന്നുവെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
















