കൊച്ചി: ആക്രമിക്കപ്പെട്ട നടി വളരെ ഗുരുതരമായ ആരോപണമാണ് സർക്കാരിനെതിരെ ഉന്നയിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. സി പി എം നേതാക്കൾ ഇടനില നിന്നുവെന്ന ആരോപണം നടി പറഞ്ഞു. സമാന്തരമായ അന്വേഷണം വേണം. ഇടനിലക്കാരായ സി പി എം നേതാക്കളുടെ പേര് പുറത്തുവരണമെന്നും അദ്ദേഹം കൊച്ചിയിൽ ആവശ്യപ്പെടുകയും ചെയ്തു.
നടി ആക്രമിക്കപ്പെട്ട കേസ് പാതി വെന്ത നിലയിലാണ് കോടതിയിലെത്തിയതെന്ന് സതീശൻ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സർക്കാർ സ്ത്രീ വിരുദ്ധ സർക്കാരാണ്. മുഖ്യമന്ത്രി മറുപടി പറയണം. പി സി ജോർജ്ജിന് ജാമ്യം കിട്ടാനും ഒളിവിൽ പോകാനും എല്ലാം സി പി എം നേതാക്കൾ ഇടനില നിൽക്കുന്നു. ഉപതെരഞ്ഞെടുപ്പിൽ വോട്ട് തേടാനായി മാത്രം നടിയെ ആക്രമിച്ച കേസ് ഉപയോഗിക്കില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.















