കോടികളുടെ നിക്ഷേപക തട്ടിപ്പ് നടത്തിയ ശേഷം മുങ്ങിയ മലയാളി വ്യവസായിയെ പിടികൂടാനാകാതെ മുംബൈ പോലീസ്. എസ് കുമാര്‍ ജ്വല്ലറി ഉടമ ശ്രീകുമാര്‍ പിള്ളയാണ് 100 കണക്കിനാളുകളെ പറ്റിച്ച് തട്ടിപ്പ് നടത്തി മുങ്ങിയത്.
ബാങ്കുകളിലടക്കം മറ്റൊരിടത്തും കിട്ടാത്ത വന്‍ പലിശയും പണം ഇരട്ടിപ്പും പോലുള്ള വാഗ്ദാനങ്ങളില്‍ ആകൃഷ്ടരായി പണം നിക്ഷേപിച്ചവരാണ് മിക്കവരും.സ്ഥിരം നിക്ഷേപകര്‍ക്ക് 16 ശതമാനത്തിലധികം പലിശ വാഗ്ദാനം ചെയ്താണ് തട്ടിപ്പിനിരയാക്കിയത്. ഇതില്‍ മഹാരാഷ്ട്രക്കാരും മലയാളികളും ഉണ്ട്.1 ലക്ഷം മുതല്‍ 60 ലക്ഷം വരെയുള്ള തുകകളാണ് ഇവര്‍ നിക്ഷേപിച്ചത്.
കഴിഞ്ഞ ഓഗസ്റ്റിലാണ് ശ്രീകുമാര്‍ പിള്ള എസ് എന്‍ ജ്വല്ലറി എന്ന തന്റെ കട പൂട്ടി മുങ്ങാന്‍ ശ്രമിച്ചത്.പണം ചോദിച്ച് ചെന്നവരോട് അവധി പറയുകയും ആത്മഹത്യാ ഭീക്ഷണി മുഴക്കുകയും ചെയ്തു.ഇതോടെയാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്. മഹാരാഷ്ട്ര പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്.പ്രതിയെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞില്ല.