തിരുവനന്തപുരം: ഈ വർഷത്തെ കേരള ഭാഗ്യക്കുറിയുടെ വിഷു ബമ്പർ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ പത്തുകോടി രൂപ ലഭിച്ചിരിക്കുന്നത് തിരുവനന്തപുരം വള്ളക്കടവ് വിറ്റ ടിക്കറ്റിനാണ്. ടിക്കറ്റ് നമ്പർ: എച്ച് ബി 727990.
വള്ളക്കടവ് സ്വദേശി രംഗനെന്ന ലോട്ടറി കച്ചവടക്കാരനാണ് ചൈതന്യയിൽ നിന്ന് ടിക്കറ്റ് വാങ്ങിയത്. ആർക്കാണ് സമ്മാനം അടിച്ചതെന്ന് വ്യക്തമായിട്ടില്ല. രണ്ടാം സമ്മാനമായ 50 ലക്ഷം രൂപ ചേർത്തലയിൽ വിറ്റ ടിക്കറ്റിനാണ്.
മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേര്‍ക്ക്. ബി 117539 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം.
ഇന്ന് രണ്ട് മണിയോടെയാണ് ഈ വർഷത്തെ വിഷു ബമ്പർ നറുക്കെടുത്തത്. VB, IB,SB,HB,UB,KB എന്നീ ആറ് സീരിസുകളിലെ ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് ഇറക്കിയിരിക്കുന്നത്. മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേർക്ക്. കൂടാതെ 500 മുതൽ ഒരുലക്ഷം രൂപ വരെയുള്ള മറ്റ് സമ്മാനങ്ങളുമുണ്ട്. 43,86,000 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ അച്ചടിച്ചത്. കണക്ക് പ്രകാരം 43,69,202 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. കഴിഞ്ഞ വർഷം 22,80, 000 ടിക്കറ്റുകളാണ് അച്ചടിച്ചത്. ഇതിൽ മുഴുവൻ ടിക്കറ്റുകളും വിറ്റുപോയിരുന്നു.
ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.
















