കൊല്ലം: വാഗമൺ വഴിയുള്ള മൂന്നാർ ഉല്ലാസ യാത്രയുടെ ബുക്കിങ് കെ.എസ്.ആർ.ടി.സി കൊല്ലം ഡിപ്പോയിൽ ആരംഭിച്ചു. 26നു രാവിലെ 5.10ന് ആരംഭിക്കുന്ന വിനോദയാത്ര കൊട്ടാരക്കര, അടൂർ, പത്തനംതിട്ട, റാന്നി, മുണ്ടക്കയം, എലപ്പാറ വഴി വാഗമണിൽ എത്തും.
അഡ്വഞ്ചർ പാർക്ക്, പൈൻ വാലി, മൊട്ടക്കുന്ന് എന്നിവ സന്ദർശിച്ച ശേഷം കട്ടപ്പന വഴി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവ കണ്ടു കല്ലാർകുട്ടി വ്യൂ പോയൻറ്, വെള്ളത്തൂവൽ, ആനച്ചാൽ വഴി ആദ്യ ദിനം മൂന്നാറിൽ യാത്ര അവസാനിക്കും.
മേയ് 27 നു രാവിലെ 8.30 ന് മൂന്നാറിൽനിന്നും ആരംഭിക്കുന്ന ഉല്ലാസയാത്ര ബൊട്ടാണിക്കൽ ഗാർഡൻ, മാട്ടുപ്പെട്ടി ഡാം, എക്കോ പോയൻറ്, കുണ്ടള ഡാം, ടോപ് സ്റ്റേഷൻ, ഷൂട്ടിങ് പോയൻറ്സ്, ഫ്ലവർ ഗാർഡൻ എന്നിവ സന്ദർശിച്ച് വൈകീട്ട് ആറിന് മൂന്നാറിൽ എത്തും.
രാത്രി ഏഴിന് അടിമാലി, കോതമംഗലം, മൂവാറ്റുപുഴ, കോട്ടയം, കൊട്ടാരക്കര വഴി മേയ് 28 പുലർച്ച രണ്ടിന് കൊല്ലത്ത് എത്തിച്ചേരും. ബുക്കിങ് തുക 1150 രൂപ (മൂന്നാർ ഡിപ്പോയിൽ കെ.എസ്.ആർ.ടി.സി ബസിൽ സ്ലീപ്പർ സൗകര്യവുമുണ്ട്). ഫോൺ- 8921950903, 9496675635.
















