സൂരജ് സുന്ദർ, കൃപ ശേഖർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മുബീൻ റൗഫ് സംവിധാനം ചെയ്യുന്ന ‘വെൽക്കം ടു പാണ്ടിമല ‘എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയിലർ റിലീസ് ചെയ്തു. ഹരിചന്ദന ക്രിയേഷൻസിന്റെ ബാനറിൽ ഹരികുമാർ പെരിയ നിർമ്മിക്കുന്ന ചിത്രത്തിൽ ഉല്ലാസ് പന്തളം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
മലയാളത്തിലെ പ്രശസ്തരായ താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.ഏറെ നർമ്മ മുഹൂർത്തങ്ങളും സസ്‌പെൻസും നിറഞ്ഞ ചിത്രത്തിന്റെ ഛായാഗ്രഹണം അരുൺ രാജാണ്. മിർഷാദ് കൈപ്പമംഗലമാണ് കഥ, തിരക്കഥ, സംഭാഷണം. മിർഷാദ് കൈപ്പമംഗലം, രശ്മി സുശീൽ എന്നിവരുടെ വരികൾക്ക് ചാൾസ് സൈമൺ സംഗീതം പകരുന്നു.
എഡിറ്റിങ്-അൻവർ അലി, ചമയം- ഷിജുമോൻ ചെറിയൂർ, വസ്ത്രാലങ്കാരം- ദേവകുമാർ, സ്റ്റിൽസ്- നവനീത് സുരേന്ദ്രൻ, ഡിസൈൻ-അർജ്ജുൻ ജിബി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-അരുൺ കുമാസി, അസോസിയേറ്റ് ഡയറക്ടർ-ഗോകുൽ ഗോപാൽ, റിഷി സുരേഷ്, ക്രിയേറ്റീവ് ഡയറക്ടർ-മിർഷാദ് കൈപ്പമംഗലം, ചീഫ് അസോസിയേറ്റ് ക്യാമറമാൻ-സുഭാഷ് അമ്പലപ്പുഴ, പ്രൊഡക്ഷൻ മാനേജർ- മണികണ്ഠൻ പെരിയ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-ബിജു ചെറുകര, സിദ്ദീഖ് അഹമ്മദ്, പി.ആർ.ഒ-എ എസ് ദിനേശ്.
















