കൊച്ചി: ലക്ഷദ്വീപിന് സമീപം പുറങ്കടലിൽനിന്നും ആയിരം കോടിയുടെ ഹെറോയിൻ പിടികൂടി. റവന്യൂ ഇന്റലിജൻസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോസ്റ്റുഗാർഡിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിലാണ് 1526 കോടി രൂപ വിലമതിക്കുന്ന 220 കിലോഗ്രാം ഹെറോയിന്‍ പിടികൂടിയത്.
തമിഴ്നാട്ടിൽനിന്നുള്ള രണ്ട് മത്സ്യബന്ധന ബോട്ടുകളിലായി കടത്തിയ മയക്കുമരുന്നാണ് പിടിച്ചെടുത്തത്. മലയാളികൾ ഉൾപ്പെടെ 20 പേരെ കസ്റ്റഡിയിലെത്തു. അഗത്തിക്കടുത്ത് പുറങ്കടലിലാണ് ബോട്ടുകൾ കണ്ടെത്തിയത്.
മയക്കുമരുന്ന് പാക്കിസ്ഥാനിൽനിന്നും ഗുജറാത്ത് വഴി കടത്തിയതോ അല്ലെങ്കിൽ ശ്രീലങ്ക വഴി കടത്തിയതോ ആകാമെന്നാണ് സൂചന. സംഭവത്തിൽ അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചു.
ബോട്ടിലുണ്ടായിരുന്ന 20 മത്സ്യത്തൊഴിലാളികളെ കൊച്ചിയിലെത്തിച്ച് വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇവരില്‍ നാല് മലയാളികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. ബാക്കിയുള്ളവര്‍ കുളച്ചല്‍ സ്വദേശികളാണ്. ഇവരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
















