മൂന്നാർ: കാലവർഷം എത്തിയോതടെ മൂന്നാറിലെ ജനങ്ങളുടെ മനസിൽ തീയാണ്. ജനവാസ മേഖലകൾ പലതും കുന്നിൻ ചെരുവുകളിലും മലയുടെ അടിവാരത്തുമാണുള്ളത്. ഇത്തരം മേഖലകളിൽ എന്തെങ്കിലും അപകടം ഉണ്ടയാൽ അവിടെ എത്തിപ്പെടുന്നതിന് മതിയായ യാത്ര സൌകര്യമോ വിവരങ്ങൾ കൈമാറാൻ ഫോൺ സൗകര്യമോ ഇല്ല. മാത്രമല്ല അപകട മേഖലകൾ ചൂണ്ടിക്കാട്ടി മൂന്നാർ പഞ്ചായത്ത് അധിക്യതകർ ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് കൈമാറിയെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല.
വിനോസഞ്ചാരികൾ ഏറെ എത്തുന്ന മേഖലകൾ കേന്ദ്രീകരിച്ച് ജിയോ സേവനങ്ങൾ ലഭ്യമാക്കാൻ ദേവികുളം എംഎൽഎ അഡ്വ. എ രാജയുടെ നേതൃത്വത്തിൽ പദ്ധതി തയ്യാറാക്കിയെങ്കിലും മൂന്നാറിൽ ഭൂമി കൈവശം വച്ചിരിക്കുന്ന കമ്പനി അനുമതി നൽകാത്തത് തിരിച്ചടിയായി. റോഡുകളുടെ കാര്യത്തിലും കമ്പനി നടത്തുന്ന നിഷേധാതാത്മകമായ നിലപാടുകൾ മേഖലകൾ ഒറ്റപ്പെടാൻ കാരണമായിട്ടുണ്ട്.
2018 പ്രളയത്തിൽ തകർന്ന മൂന്നാർ-സൈലന്റുവാലി റോഡിന്റെ പുനർനിർമ്മാണം ഇതുവരെയും നടത്താത്തത് ഇതിന് ഒരു ഉദാഹരണമാണ്. മഴക്കാലം എത്തുന്നതോടെ തൊഴിലാളികൾക്ക് മൂന്നാറിലെത്തിപ്പെടാൻ കഴിയില്ല. അഞ്ഞുറോളം വരുന്ന കുട്ടികളുടെ പഠനം മുടങ്ങുകയും ചെയ്യും. സംഭവത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നാട്ടുകാർ പരാതി നൽകിയെങ്കിലും നാളിതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മാത്രമല്ല യാത്ര സുഗമമാക്കാൻ ബന്ധപ്പെട്ടവരുടെ ഇടപെടൽ ഉണ്ടായിട്ടുമില്ല.
















