തൃശൂർ: പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊന്ന അമ്മ അറസ്റ്റിൽ. മലക്കപ്പാറ സ്വദേശിനി സിന്ധു (23) ആണ് അറസ്റ്റിലായത്. സിന്ധു അവിവാഹിതയാണ്.
ബുധനാഴ്ച ഉച്ചയോടെയാണ് സിന്ധു ആണ്‍കുഞ്ഞിന് ജന്മം നല്‍കുന്നത്. തൊട്ടുപിന്നാലെ കുഞ്ഞിനെ സിന്ധു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
സമീപത്തെ തോട്ടില്‍നിന്നാണ് കുഞ്ഞിന്റെ മൃതദേഹം ലഭിച്ചത്. പ്രസവിച്ച ഉടന്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതാണോ അതോ കുഞ്ഞ് പ്രസവത്തില്‍ മരിച്ചതാണോ എന്ന വിധത്തിലുള്ള പല അഭ്യൂഹങ്ങളും ബുധനാഴ്ച പടര്‍ന്നിരുന്നു.
എന്നാല്‍, കുഞ്ഞിനെ മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നതാണെന്ന് ബുധനാഴ്ച നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി. ഇതോടെയാണ് സിന്ധുവിനെതിരേ പോലീസ് കേസ് എടുത്തത്.