തിരുവനന്തപുരം: അണ്റിസർവ്ഡ് എക്സ്പ്രസ് ട്രെയിൻ സർവീസുകൾ ഈ മാസം 30 മുതൽ റെയിൽവേ പുനരാരംഭിക്കുന്നു.
ഗുരുവായൂർ- തൃശൂർ ട്രെയിൻ രാവിലെ 9.05 നു ഗുരുവായൂരിൽ നിന്ന് ആരംഭിച്ച് 9.35 ന് തൃശൂരിൽ എത്തിച്ചേരും. തൃശൂർ- ഗുരുവായൂർ ട്രെയിൻ തൃശൂരിൽ നിന്ന് 11.25 നു പുറപ്പെട്ട് 11.55 ന് ഗുരുവായൂരിൽ എത്തിച്ചേരും.
കൊല്ലം- തിരുവനന്തപുരം സെൻട്രൽ ട്രെയിൻ രാവിലെ 6.50 നു കൊല്ലത്തു നിന്നു പുറപ്പെട്ട് 8.45 നു തിരുവനന്തപുരത്ത് എത്തിച്ചേരും. തിരുവനന്തപുരം- കൊല്ലം സർവീസ് വൈകുന്നേരം 5.55 ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് 7.50 ന് കൊല്ലത്ത് എത്തിച്ചേരും.
കൊല്ലം- കോട്ടയം മെമു എക്സ്പ്രസ് കൊല്ലത്തു നിന്ന് ഉച്ചകഴിഞ്ഞു 2.35 നു പുറപ്പെട്ട് 4.55 ന് കോട്ടയത്ത് എത്തിച്ചേരും. കോട്ടയം- കൊല്ലം മെമു എക്സ്പ്രസ് കോട്ടയത്തു നിന്ന് 5.40 നു പുറപ്പെട്ട് 8.05 നു കൊല്ലത്ത് എത്തിച്ചേരും.
കൊല്ലം- പുനലൂർ മെമു എക്സ്പ്രസ് രാവിലെ 6.15 നു കൊല്ലത്തു നിന്നു പുറപ്പെട്ട് 7.40 പുനലൂരിൽ എത്തിച്ചേരും. പുനലൂർ- കൊല്ലം മെമു പൂനലൂരിൽ നിന്ന് രാവിലെ 8.15 നു പുറപ്പെട്ട് കൊല്ലത്ത് 9.40 ന് എത്തിച്ചേരും.