ന്യൂഡല്‍ഹി: ഇന്ത്യയിലെ നിലവിലെ സ്ഥിതിയെ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയോട് ഉപമിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുല്‍ ഗാന്ധി. ശ്രീലങ്കയുടേയും ഇന്ത്യയുടേയും നിലവിലെ സ്ഥിതി എന്ന് അവകാശപ്പെടുന്ന ഗ്രാഫ് ട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു കേന്ദ്രത്തിനെതിരായ വിമര്‍ശനം.
Distracting people won’t change the facts. India looks a lot like Sri Lanka. pic.twitter.com/q1dptUyZvM
— Rahul Gandhi (@RahulGandhi) May 18, 2022
തൊഴിലില്ലായ്മ, പെട്രോള്‍ വില, വര്‍ഗീയ സംഘര്‍ഷം എന്നിവയില്‍ ഇരുരാജ്യങ്ങളുടേയും ഗ്രാഫ് ഒരുപോലെ എന്ന് ആരോപിച്ചായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
ജനങ്ങളുടെ ശ്രദ്ധ മാറ്റാന്‍ ശ്രമിച്ചതു കൊണ്ട് വസ്തുതകള്‍ ഇല്ലാതാകില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. 2017 മുതല്‍ 2021 വരേയുള്ള കണക്കുകള്‍ നിരത്തിയാണ് രാഹുല്‍ ഗാന്ധി ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്.