തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് രണ്ട് ദിവസത്തിനം ശമ്പളം നൽകാൻ നീക്കം. ധനമന്ത്രി കെ എൻ ബാലഗോപാലും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുയും ഇക്കാര്യത്തിൽ ആശയവിനിമയം നടത്തി. കാത്തിരിപ്പ് അവസാനിപ്പിച്ച് സിഐടിയു അടക്കമുള്ള തൊഴിലാളി സംങടനകൾ അനിശ്ചിതകാല പ്രക്ഷോഭങ്ങളിലേക്ക് നീങ്ങാൻ തീരുമാനിച്ചതോടെയാണ് നീക്കം. അതേസമയം, 700 സിഎൻജി ബസ്സ് വാങ്ങാൻ 455 കോടി രൂപ അനുവദിക്കാൻ സര്‍ക്കാര്‍ തീരുമാനിച്ചു.
ഏപ്രിൽ മാസത്തെ ശമ്പളത്തിനായി മൂന്ന് വാരം കാത്തിരുന്നു. ശമ്പളം ഇനിയെന്ന് കിട്ടും എന്നതിന് ഒരുത്തരവും ഇല്ല. ഭരണാനുകൂല സംഘടനയായ സിഐടിയു വരെ മൗനം വെടിഞ്ഞ് അനിശ്ചിത കാല പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. ഐഎൻടിയുസിയും എഐടിയുസിയും അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.