പാലക്കാട്: വരിക്കാശേരി മനയിൽ ആന പാപ്പാനെ അടിച്ചു കൊന്നു. പത്തിരിപ്പാല സ്വദേശി വിനോദ് (30) ആണ് മരിച്ചത്.
ചികിത്സയിൽ ഉള്ള ആനയാണ് ആക്രമിച്ചത്. മൂത്തുകുന്നം പത്മനാഭന് എന്ന ആനയാണ് പാപ്പാനെ ആക്രമിച്ചത്. മരുന്ന് കൊടുക്കുന്നതിനിടെയായിരുന്നു ആക്രമണം നടന്നത്.