എൻഡോസൾഫാൻ ദുരിതം അനുഭവിക്കുന്ന ഇരകൾക്ക് സർക്കാർ നീതി നിഷേധിക്കരുതെന്ന് സിപിഐ മുഖപത്രം. സർക്കാരിന്റെ സൽപ്പേരിന് കളങ്കമായി ഇത് തുടരാൻ അനുവദിക്കരുതെന്നും ജനയുഗം മുഖ പ്രസംഗത്തിൽ വ്യക്തമാക്കുന്നു. 3074 ഇരകളിൽ എട്ട് പേർക്ക് മാത്രമാണ് നഷ്ടപരിഹാരം ലഭിച്ചതെന്നും ജനയുഗം വ്യക്തമാക്കുന്നു.
നഷ്ടപരിഹാരം വിതരണം ചെയ്യുന്നത് സമയബന്ധിതമായി നിറവേറ്റാത്തത് സർക്കാർ പരിശോധിക്കണമെന്നും ജനയുഗം ആവശ്യപ്പെട്ടു. 2017 ലാണ് എൻഡോസൾഫാൻ ഇരകൾക്ക് അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചത്. പക്ഷെ, ഇതുവരെ കണ്ടെത്തിയ 3704 ഇരകളിൽ കേവലം എട്ടുപേർക്കുമാത്രമേ നഷ്ടപരിഹാരം നൽകിയിട്ടുള്ളൂ. അതുതന്നെ കോടതിവിധി നടപ്പാക്കാത്തതിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചവർക്കു മാത്രമെന്നും മുഖപത്രം പറയുന്നു.