തിരുവനന്തപുരം: കോവിഡ് സാഹചര്യത്തിലും ആശുപത്രികളുടെ വികസനത്തിനായി സർക്കാർ വലിയ പ്രാധാന്യമാണ് നൽകിയതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. എല്ലാവർക്കും വാക്സിൻ നൽകി സുരക്ഷിതമാക്കാനാണ് ശ്രമിച്ചത്. ഇതിനായി പ്രത്യേക യജ്ഞങ്ങൾ നടത്തിയെന്നും മന്ത്രി പറഞ്ഞു.
സുപ്രീം കോടതി നിർദേശപ്രകാരം കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങളനുസരിച്ച് ഓൺലൈനായി കോവിഡ് മരണം റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. ഇതിനെ സുപ്രീം കോടതി പോലും അഭിനന്ദിച്ചിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.