മസ്കത്ത്: മയക്കുമരുന്നുമായി നാലു പേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. മസ്കത്ത് ഗവർണറേറ്റിൽനിന്നാണ് മൂന്ന് അനധികൃത കടന്നുകയറ്റക്കാരും ഏഷ്യൻ പൗരത്വമുള്ള ഒരാളും ഉൾപ്പെടെ നാലു പേർ പിടിയിലായത്.
കോസ്റ്റ് ഗാർഡ് പൊലീസുമായി സഹകരിച്ച് മയക്കുമരുന്ന് കടത്തും മറ്റും തടയുന്ന ഡയറക്‌ടറേറ്റ് ജനറലിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
ഇവരിൽനിന്ന് 60 കിലോയിലധികം ഹഷീഷ്, മോർഫിൻ, ക്രിസ്റ്റൽ മയക്കുമരുന്നുകളും പിടിച്ചെടുത്തു. പ്രതികൾക്കെതിരെ നിയമനടപടി പൂർത്തീകരിച്ച് വരുകയാണെന്ന് ആർ.ഒ.പി പ്രസ്താവനയിൽ പറഞ്ഞു.