ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ മദ്യവില്‍പന കേന്ദ്രത്തിന് നേരെ ഭീകരാക്രമണം. ഭീകരരുടെ ഗ്രനേഡ് ആക്രമണത്തില്‍ ഒരു ജീവനക്കാരന്‍ മരിച്ചു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
രാത്രി 8.30ഓടെയാണ് ആക്രമണം നടന്നത്. വാങ്ങാനെത്തിയ ആള്‍ എന്ന വ്യാജേന വൈന്‍ ഷോപ്പിലെത്തിയ ഭീകരവാദി, അകത്തേക്ക് ഗ്രനേഡ് വലിച്ചെറിയുകയായിരുന്നു. വലിയ ശബ്ദത്തോടെ ഗ്രനേഡ് പൊട്ടിത്തെറിക്കുകയും ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയുമായിരുന്നു.
ഗ്രനേഡ് ആക്രമണം നടന്നയുടന്‍ തന്നെ പൊലീസ് സംഭവ സ്ഥലത്തെത്തി പരിസരം സീല്‍ ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.