റിയാദ്: സൗദിയിൽ കൊവിഡ് ബാധിച്ച് മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 621 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 514 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 760,477 ആയി. ആകെ രോഗമുക്തരുടെ എണ്ണം 744,841 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,121 ആയിട്ടുണ്ട്.
ഇപ്പോഴുള്ള കൊവിഡ് രോഗബാധിതരിൽ 6,515 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 76 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.