ദുബൈ: കോവിഡിനെ തുടർന്ന് നിർത്തിവെച്ചിരുന്ന നാല് ഇൻറർസിറ്റി ബസ് സർവീസ് പുനരാരംഭിക്കാൻ ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) തീരുമാനിച്ചു. ഇതിന് പുറമെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ് മെട്രോ സ്റ്റേഷനിൽ നിന്ന് ദുബൈ സ്പോർട്സ് സിറ്റിയിലേക്ക് പുതിയ ബസ് സർവീസ് തുടങ്ങാനും തീരുമാനമായി. എല്ലാ സർവീസുകളും വ്യാഴാഴ്ച തുടങ്ങും.
അൽ ഗുബൈബ ബസ് സ്റ്റേഷനിൽ നിന്ന് അബൂദബിയിലേക്ക് (ഇ 100), അൽ ഗുബൈബയിൽ നിന്ന് അൽ ഐനിലേക്ക് (ഇ 201), ഇത്തിസാലാത്ത് മെട്രോ സ്റ്റേഷനിൽ നിന്ന് ഷാർജ മുവൈലയിലേക്ക് (ഇ 315), ഇത്തിഹാദ് ബസ് സ്റ്റേഷനിൽ നിന്ന് ഫുജൈറയിലേക്ക് (ഇ 700) എന്നിവയാണ് ഇൻറർ സിറ്റി സർവീസുകൾ.