ഔറംഗബാദ്: ഭാര്യക്ക് വൃത്തിയായി സാരിയുടുക്കാനറിയില്ല എന്നാരോപിച്ച് ഭർത്താവ് ആത്മഹത്യ ചെയ്തു. മുകുന്ദ് നഗർ നിവാസിയായ സമാദാൻ സബ്ലെയാണ് ആത്മഹത്യ ചെയ്തത്. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
കുറിപ്പിൽ ഭാര്യക്ക് വൃത്തിയായി സാരിയുടുക്കാനോ സംസാരിക്കാനോ നടക്കാനോ അറിയില്ലെന്ന് ആരോപിക്കുന്നതായി പൊലീസ് പറഞ്ഞു. ആറുമാസങ്ങൾക്കുമുമ്പാണ് തന്നെക്കാൾ ആറുവയസ്സുകൂടുതലുള്ള യുവതിയെ ഇയാൾ വിവാഹം കഴിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.