ഷാർജ: ഷാർജ-ലഖ്നോ ഇൻഡിഗോ വിമാനത്തിൽനിന്ന് 50 ലക്ഷം രൂപയോളം മൂല്യമുള്ള സ്വർണം കണ്ടെടുത്തു.
ഞായറാഴ്ച ലഖ്നോവിലെ ചൗധരി ചരൺ സിങ് വിമാനത്താവളത്തിലെത്തിയ വിമാനത്തിൽ കാബിൻ ക്ര്യൂവിൻറെ പതിവ് പരിശോധനയിലാണ് ഒരു സ്വർണ പാക്കറ്റ് കണ്ടെത്തിയത്. വിമാനത്തിലെ ശുചിമുറിയിൽനിന്നാണ് സ്വർണം കണ്ടെത്തിയത്.
ടേപ് ഉപയോഗിച്ച് ഒട്ടിച്ച പേസ്റ്റിൻറെ രൂപത്തിലായിരുന്നു പാക്കറ്റെന്ന് കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. തൂക്കം ഏകദേശം 977 ഗ്രാമാണ്. സ്വർണം സൂക്ഷിച്ചതാരാണ് എന്നോ ഉറവിടം ഏതെന്നോ വിവരം ഇതുവരെ ലഭ്യമായിട്ടില്ല. കസ്റ്റംസ് തുടർനടപികൾ സ്വീകരിച്ചു. സ്വർണ്ണം കടത്താൻ ശ്രമിക്കവേ വിമാനത്തിൽ ഉപേക്ഷിച്ചതാണ് എന്നാണ് നിഗമനം.