ഇന്ന് ലോക ഹൈപ്പർടെൻഷൻ ദിനം. ഹൈപ്പർടെൻഷനെക്കുറിച്ചും അതിന്റെ ലക്ഷണങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ദിവസമായാണ് മെയ് 17-ന് ലോക രക്താതിമർദ്ദ ദിനം ആചരിക്കുന്നത്. ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ആദ്യകാല രോഗനിർണ്ണയത്തെക്കുറിച്ച് അവബോധം വളർത്തുന്നതിന്റെയും വിപുലമായ ഘട്ടത്തിലെ സങ്കീർണതകൾ ഒഴിവാക്കുന്നതിന്റെയും പ്രാധാന്യത്തെക്കുറിച്ച് ഫലപ്രദമായ ആശയവിനിമയം സൃഷ്ടിക്കുന്നതിലാണ് ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
‘നിങ്ങളുടെ രക്തസമ്മര്‍ദ്ദം കൃത്യമായി അളക്കുക, നിയന്ത്രിക്കുക, കൂടുതല്‍ കാലം ജീവിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ലോക ഹൈപ്പര്‍ടെന്‍ഷന്‍ ദിനത്തിന്റെ പ്രമേയം. പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക എന്നതാണ് 2022-ലെ ലോക ഹൈപ്പർടെൻഷൻ ദിനത്തിന്റെ പ്രമേയം. 2005 മെയ്യിലാണ് ഈ ദിനം ആദ്യമായി ആചരിച്ചത്.
ഉയർന്ന രക്തസമ്മർദ്ദത്തെ നിശബ്ദനായ കൊലയാളിയെന്നാണ് വിശേഷിപ്പിക്കുന്നത്. കാരണം ഉയർന്ന ഹൈപ്പർടെൻഷൻ ഹൃദയ രോഗങ്ങൾക്കും അകാല മരണത്തിനും കാരണമാകുന്നു. ഉയർന്ന സ്ട്രെസ് ലെവലുകൾ, പൊണ്ണത്തടി, മോശം ഭക്ഷണ ശീലങ്ങൾ, ഉദാസീനമായ ജീവിതശൈലി എന്നിവ യുവാക്കളിൽ ഹൈപ്പർടെൻഷന്റെ പ്രധാന കാരണങ്ങളാണ്.
കൊറോണറി ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയുൾപ്പെടെയുള്ള ഹൃദയ രോഗങ്ങൾക്കുള്ള പ്രധാന അപകട ഘടകമാണ് ഉയർന്ന രക്തസമ്മർദ്ദം. വിട്ടുമാറാത്ത വൃക്കരോഗം, ഹൃദയസ്തംഭനം, ഡിമെൻഷ്യ എന്നിവയ്ക്കും ഇത് കാരണമാകും.തലവേദന, ശ്വാസംമുട്ടൽ, അമിതമായ വിയർപ്പ്, കാഴ്ചയ്ക്ക് മങ്ങൽ, ശരീരമാസകലം പെരുപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
ഭക്ഷണത്തിലെ അധിക ഉപ്പ് ഹൈപ്പര്‍ടെന്‍ഷന്‍ കൂട്ടുമെന്നതില്‍ തര്‍ക്കമില്ല. പ്രായത്തിനനുസരിച്ച്, ഹൈപ്പര്‍ടെന്‍ഷന്റെ സാധ്യത കൂടുകയാണ്. പ്രായമായ ആളുകള്‍ക്ക് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 65 വയസ്സിന് ശേഷം സ്ത്രീകളില്‍ ഈ രോഗമുണ്ടായേക്കാം. ഏകദേശം 64 വയസ്സ് വരെ പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നത്,പുകയില ചവയ്ക്കുന്നതും പുകവലിയും രക്തസമ്മര്‍ദ്ദത്തിന്റെ അളവ് താല്‍ക്കാലികമായി ഉയര്‍ത്തുന്നു. രാസവസ്തുക്കള്‍ ധമനികളുടെ ഭിത്തികളുടെ പാളിക്ക് കേടുവരുത്തും, ഇത് ഇടുങ്ങിയതാക്കുകയും ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ശരീരഭാരം കൂടുന്നതിനനുസരിച്ച് ആശങ്കയും കൂട്ടും. രാസവസ്തുക്കള്‍ ധമനികളുടെ ഭിത്തികളുടെ പാളിക്ക് കേടുവരുത്തും. ഇത് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
ഹൈപ്പർ ടെൻഷൻ ഉള്ളവർ വിദഗ്ധ ഡോക്ടറിന്റെ ഉപദേശം തേടേണ്ടതാണ്. ബിപി നിയന്ത്രിയ്ക്കാന്‍ നിത്യ ജീവിതത്തില്‍ ചെയ്യേണ്ട നിരവധി കാര്യങ്ങളുണ്ട്. മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളുള്ളവര്‍ അവ പൂര്‍ണമായും ഒഴിവാക്കണം. പഴങ്ങളും പച്ചക്കറികളും ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഭക്ഷണത്തില്‍ പഞ്ചസാര, ഉപ്പ് എന്നിവ കുറയ്ക്കുന്നതും ഗുണകരമാണ്. ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്തുന്നത് ഒരു പരിധി വരെ പ്രശ്‌നത്തിന് പരിഹാരമാകും.
ഡാഷ് ഡയറ്റ് മറ്റൊരു പ്രധാന മാര്‍ഗമാണ്. പരമ്പരാഗത ഭക്ഷണ-പാനീയങ്ങൾ ഉപയോഗിക്കണം. ജങ്ക് ഫുഡ് ഉപേക്ഷിക്കണം. ഇവ ശരീരത്തിലേക്ക് നല്‍കുന്ന കലോറി പൊണ്ണത്തടിയിലേക്കും അത് ഹൈപ്പര്‍ടെന്‍ഷനിലേക്കും വഴിമാറും. ഒമേഗ ത്രി ഫാറ്റി ആസിഡ് അടങ്ങിയ മത്തി, അയല എന്നിവ കഴിക്കാം.
ഒരു ഹൈപ്പര്‍ടെന്‍ഷന്‍ രോഗിയ്ക്ക് 140/90 ല്‍ നിന്ന് 120/80 എന്ന മാന്ത്രിക സംഖ്യയിലെത്തുക വെല്ലുവിളിയല്ല. പുറമെ ഒരു ലക്ഷണവും കാണിക്കാതെ നിശബ്ദനായെത്തുന്ന ഹൈപ്പർ ടെൻഷനെ ‘ ചിട്ടയായ ജീവിതശൈലിയിലൂടെ അകറ്റിനിർത്താം.