ഏറ്റുമാനൂർ: കുടുംബ വഴക്കിനിടെ മകന്റെ മർദനമേറ്റ് അച്ഛൻ മരിച്ചു. ഏറ്റുമാനൂർ മാടപ്പാട് സ്വദേശി മാധവൻ (79) ആണ് മരിച്ചത്. മർദിച്ച മകൻ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വൈകിട്ട് വഴക്കുണ്ടായപ്പോൾ മാധവനെ മകൻ ഗിരീഷ് മർദിക്കുകയും തള്ളി നിലത്തിട്ടുവെന്നും പരാതിയുണ്ട്. ഇത് കഴിഞ്ഞ ശേഷമാണ് മാധവൻ വീട്ടിനകത്ത് കുഴഞ്ഞ് വീണത്. മാധവന്റെ പോസ്റ്റ്മോർട്ടം നടപടി കഴിഞ്ഞ ശേഷമാകും പ്രതിക്കെതിരെ കുറ്റം ചുമത്തുകയെന്ന് ഡിവൈഎസ്പി അറിയിച്ചു.
കുഴഞ്ഞുവീണ മാധവനെ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അസ്വാഭാവിക മരണത്തിനു പൊലീസ് കേസ് എടുത്തു.