ന്യൂഡൽഹി: ഇന്ത്യാ – നേപ്പാൾ ബന്ധം ഹിമാലയം പോലെ ഉറച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം മാനവരാശിക്ക് തന്നെ ഗുണം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നേപ്പാളിലെ ലുംബിനിയില്‍ എത്തിയ പ്രധാനമന്ത്രി അന്താരാഷ്ട്ര ബുദ്ധമത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു.
നേപ്പാളിലെ പര്‍വതങ്ങള്‍ക്ക് സമാനമായ ഉയരം നമ്മുടെ ബന്ധങ്ങള്‍ക്ക് നല്‍കണം. നേപ്പാള്‍ ഇല്ലാതെ രാമദേവന്‍ പോലും അപൂര്‍ണമാണെന്നും മോദി പറഞ്ഞു. അതിര്‍ത്തികള്‍ക്കപ്പുറമാണ് ബുദ്ധന്‍, ബുദ്ധന്‍ എല്ലായിടത്തുമുണ്ട്. മാനവികതയുടെ അന്തസത്തയുടെ പ്രതിരൂപമാണ് ബുദ്ധനെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ശ്രീരാമന്റെ വലിയൊരു ക്ഷേത്രം ഇന്ത്യയിൽ നിർമിച്ചാൽ നേപ്പാളിലെ ജനങ്ങളും തുല്യ സന്തോഷവാന്മാരുകുമെന്നാണ് താൻ കരുതുന്നതെന്നും മോദി പറഞ്ഞു. നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദുർ ദുബെയുമായി വിവിധ വിഷയങ്ങളിൽ മോദി ചർച്ച നടത്തി. സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ സഹകരണം ഉറപ്പാക്കുന്ന ആറ് ധാരണാപത്രങ്ങളിൽ ഇരു രാജ്യങ്ങളും ഒപ്പിട്ടു. ഇതിൽ ലുംബിനി മ്യൂസിയം സ്ഥാപിക്കുന്നതും ലുംബിനി ബുദ്ധ സർവകലാശാലയിൽ ഡോ. അംബേദ്കർ ചെയർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ് സ്ഥാപിക്കുന്നതും ഉൾപ്പെടും.
മായാദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയ പ്രധാനമന്ത്രി മോദി ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ നടന്ന വൈശാഖ ബുദ്ധപൂർണിമ ആഘോഷങ്ങളിലും പങ്കെടുത്തു.