കേളകം: സഹോദരനെ യുവാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. കേളകം വെണ്ടേക്കുംചാലിൽ പള്ളിപ്പാട്ട് അഭിനേഷ് പി. രവീന്ദ്രൻ (39) ആണ് മരിച്ചത്.
മദ്യപിച്ചുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ അഭിനേഷിന്റെ സഹോദരൻ അഖിലേഷ് കസ്റ്റഡിയിൽ. പൊലീസ് അന്വേഷണം തുടങ്ങി.