ബുദ്ധപൂർണ്ണിമ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേപ്പാൾ സന്ദർശനം തുടരുന്നു. രണ്ടാം തവണ ഇന്ത്യൻ പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ നേപ്പാൾ സന്ദർശനമാണിത്.രാവിലെ പതിനൊന്നി ലുംബിനിയിൽ എത്തിയ പ്രധാനമന്ത്രി മോദിയെ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദേബ സ്വീകരിച്ചു. ശ്രീബുദ്ധൻ ജനിച്ച ലുംബിനിയിലെ മായാദേവി ക്ഷേത്രത്തിൽ ദർശനം നടത്തിയ പ്രധാനമന്ത്രി ബൗദ്ധ സാംസ്കാരിക കേന്ദ്രത്തിന് തറക്കല്ലിട്ടു.
കേന്ദ്രസർക്കാർ 100 കോടി ചെലവിട്ടു നിർമിക്കുന്നതാണ് ബുദ്ധ ആശ്രമം. നേപ്പാൾ പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ ഇന്ത്യയ്ക്കും നേപ്പാളിനും ഇടയിലെ റെയിൽപാതയുടെ പുരോഗതി പ്രധാനമന്ത്രി വിലയിരുത്തും. ജലവൈദ്യുത പദ്ധതികളെക്കുറിച്ചും അതിർത്തിയിലെ വിഷയങ്ങളെക്കുറിച്ചും ഇരു നേതാക്കളും സംസാരിക്കും.സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള രാജ്യാന്തര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ മുഖേനയാണ് ഇന്ത്യ സഹായം ചെയ്യുന്നത്. ലുംബിനിയിലെ അശോക സ്തംഭവും ബോധിവൃക്ഷവും മോദി സന്ദർശിക്കും.