അഞ്ചുതെങ്ങില്‍ കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. രണ്ടുപേര്‍ രക്ഷപ്പെട്ടു.അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് മരിച്ചത്. കനത്ത മഴയെ തുടർന്ന്
കടലിൽ പോകുന്നതിനു മത്സ്യ തൊഴിലാളികൾക്ക് വിലക്കുണ്ടായിരുന്നു.
കേരള – ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനം പാടില്ല എന്ന മുന്നറിയിപ്പ് നൽകിയിരുന്നു. തെക്കന്‍ കര്‍ണാടക തീരത്തില്‍ ചക്രവാതച്ചുഴി രൂപപ്പെട്ട സാഹചര്യത്തില്‍ അറബിക്കടില്‍ പടിഞ്ഞാറന്‍കാറ്റ് ശക്തിപ്രാപിച്ചിരിക്കുകയാണ്.
മെയ് 17 മുതല്‍ 20 വരെ അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തെക്കന്‍ ആന്‍ഡമാന്‍ കടലിലും നിക്കോബര്‍ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം ഇന്ന് എത്തിച്ചേരാന്‍ സാധ്യതയുള്ളതായും അറിയിപ്പുണ്ട്. കേരളത്തിലും എല്ലാ ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്നാണ് അറിയിപ്പ്.