ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഞായറാഴ്ച റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തി. ചിലഭാഗങ്ങളില്‍ ചൂട് 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നു. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം മുന്‍ഗേഷ് പുരിയിലും നജഫ്ഗഡിലും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്
സഫ്ദര്‍ ജംഗില്‍ 46 ഡിഗ്രി സെല്‍ഷ്യസാണ് താപനില. ഇതോടെ തുടര്‍ച്ചയായ രണ്ടാം ദിവസവും നഗരത്തില്‍ ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മുന്‍ഗേഷ് പുരിയില്‍ 47.2 ഡിഗ്രി സെല്‍ഷ്യസും നജഫ്ഗഡില്‍ 47 ഡിഗ്രി സെല്‍ഷ്യസുമാണ് രേഖപ്പെടുത്തിയത്.
ഞായറാഴ്ച ചൂട് ഏറ്റവും ഉയര്‍ന്നനിലയിലെത്തുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് പ്രവചിച്ചിരുന്നു. പൊടിക്കാറ്റിനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ചിലപ്പോള്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.