തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറുകള്‍ ഒന്നിച്ചെത്തുന്ന വിക്രം സിനിമയുടെ ട്രെയിലര്‍ പുറത്ത്. ‘സിംഹവും കടുവയും പുലിയും വേട്ടക്കിറങ്ങുന്നു’ എന്ന ബാക്ക്ഗ്രൗണ്ട് ശബ്ദത്തിലൂടെയാണ് ട്രെയിലറിലൂടെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നത്. കമല്‍ ഹാസന്‍, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരാണ് ട്രെയിലറില്‍ നിറഞ്ഞുനില്‍ക്കുന്നത്.
സോണി മ്യൂസിക്ക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രയിലര്‍ പുറത്തിറക്കിയത്. ഒരു മണിക്കൂറിനകം 1.5 മില്യണ്‍ പ്രേക്ഷകരാണ് ട്രെയിലര്‍ കണ്ടത്. ട്രെയിലറിന് മികച്ച അഭിപ്രായമാണ് പ്രേക്ഷകര്‍ കമന്റുകളായി നല്‍കുന്നത്.
കമല്‍ ഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയുമെത്തുന്ന ലോകേഷ് കനകരാജ് ചിത്രം വിക്രത്തിനായുള്ള കട്ടവെയ്റ്റിംഗിലാണ് സിനിമാ ലോകം.
രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍. മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിർമാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്. ഡിസ്നി. കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച്ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
ലോകേഷിനൊപ്പം രത്നകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രാഹകൻ. സംഗീതം അനിരുദ്ധ് രവിചന്ദര്‍. എഡിറ്റിങ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. കലാസംവിധാനം എന്‍. സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിങ്, വി. സായ്, കവിത ജെ., മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി. ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിങ് സിങ്ക് സിനിമ, വിഎഫ്എക്സ് യൂണിഫൈ മീഡിയ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍ എം. സെന്തില്‍. ചിത്രം ജൂൺ 3ന് തിയറ്ററുകളിലെത്തും.