കണ്ണൂർ: പെരിങ്ങോം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ പെരുമ്പടവിൽ വിമുക്തഭടനെ കിടപ്പുമുറിയിൽ കഴുത്തിനു മുറിവേറ്റു മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പടവ് മന്നുകുന്നിലെ ഫ്രാൻസിസ് (ലാലി -48) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറോടെയാണ് മരണവിവരം പുറത്തറിഞ്ഞത്. പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. കണ്ണൂരിൽ നിന്നും ഫോറൻസിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.