കൊച്ചി: ആം ആദ്മി പാർട്ടി- ട്വന്റി20 സഖ്യം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി (എഎപി) നേതാവുമായ അരവിന്ദ് കേജ്‍രിവാൾ. കേരളത്തിലും സർക്കാരുണ്ടാക്കാൻ ആം ആദ്മി പാർട്ടിക്ക് സാധിക്കുമെന്ന് കേജ്‍രിവാൾ പറഞ്ഞു. ഞായറാഴ്ച വൈകീട്ട് കിഴക്കമ്പലത്തെ കിറ്റക്സ് ഗ്രൗണ്ടില്‍ നടന്ന ജനസംഗമം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിൽ എന്തു കാര്യം നടക്കാനും കൈക്കൂലി നൽകണമായിരുന്നു. എന്നാൽ എഎപി അധികാരത്തിൽ വന്നതോടെ ഡൽഹിയിൽ കൈക്കൂലി ഇല്ലാതാക്കിയെന്ന് കേജ്‌രിവാൾ പറഞ്ഞു.
ട്വന്റി ട്വന്റിയുടെ ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റും ഗോഡ്സ് വില്ലയിലും കിഴക്കമ്പലത്തെത്തിയ കെജ്‌രിവാള്‍ സന്ദര്‍ശനം നടത്തി. കിറ്റക്സ് എം.ഡി സാബു എം ജേക്കബും ഒപ്പമുണ്ടായിരുന്നു. സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് സാബു എം ജേക്കബ് കെജ്‌രിവാളിനോട് വിശദീകരിച്ചു.
ശനിയാഴ്ച വൈകുന്നേരാണ് കെജ്‌രിവാള്‍ കേരളത്തിലെത്തിയത്. തുടര്‍ന്ന് ഞായറാഴ്ച നടന്ന ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന സമിതി യോഗത്തിലും അരവിന്ദ് കെജ്‌രിവാള്‍ പങ്കെടുത്തിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടേയും ട്വന്റി ട്വന്റിയും സഖ്യം ചേരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.