കൊല്‍ക്കത്ത: ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി രാജ്യസഭാ അംഗം എഎ റഹീം തുടരുമെന്ന് റിപ്പോർട്ടുകൾ. ഹിമാങ് രാജ് ഭട്ടാചാര്യ ആണ് പുതിയ ജനറല്‍ സെക്രട്ടറി. ചിന്ത ജറോമിനൈ കേന്ദ്രകമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തു.
കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഡിവൈഎഫ്‌ഐ ദേശീയ സമ്മേളനത്തിൽ വച്ചാണ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തത്. ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ വി വസീഫ് ഉള്‍പ്പടെ നാല് പേരെ ദേശീയ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു.