പത്തനംതിട്ട: ഇടത് മുന്നണിക്ക് തലവേദനയായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ആരോഗ്യ മന്ത്രി വീണ ജോർജും തമ്മിലുള്ള പോര് രൂക്ഷം.സിപിഎം ജില്ലാ സെക്രട്ടറിക്ക് പിന്നാലെ പരസ്യ പ്രതികരണവുമായി സിപിഐ ജില്ലാ സെക്രട്ടറിയും രംഗത്തെത്തി.ക്യാബിനറ്റ് റാങ്കിലുള്ള രണ്ട് പേർ തമ്മിലുള്ള തർക്കം പരിഹരിക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയന്‍ വ്യക്തമാക്കി. സി പി എം ജില്ലാ സെക്രട്ടറിയുടെ പ്രതികരണം നിർഭാഗ്യകരമാണ്.
(കല്യാണത്തിന് അച്ഛനെ വിളിച്ചില്ല എന്ന് പറയുന്നത് പോലെയാണ് ചിറ്റയത്തിന്‍റെ പ്രതികരണമെന്നായിരുന്നു സിപിഎം ജില്ലാ സെക്രടറിയുടെ വിശദീകരണം ).അച്ഛനെ കാഴ്ചക്കാരനാക്കിയിട്ട് കരക്കാർ കല്യാണം നടത്തുന്നത് ശരിയല്ലെന്ന് സിപിഐ ജില്ല സെക്രട്ടറി തുറന്നടിച്ചു.സി പി എം ജില്ലാ സെക്രട്ടറി ഈ വിഷയത്തിൽ പ്രതികരണം നടത്തേണ്ടിയിരുന്നില്ല.മുന്നണിക് അകത്ത് എല്ലാം ചർച്ച ചെയ്യേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.