തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായി ഇന്ന് ശക്തമായ മഴ പെയ്തു. പലയിടങ്ങളിലും വെളളക്കെട്ടും വ്യാപക നാശനഷ്ടവുമുണ്ടായതായി റിപ്പോർട്ടുകൾ ഉണ്ട്. തലസ്ഥാനത്ത് മഴ കനത്തതോടെ അരുവിക്കര ഡാമിലെ രണ്ട് ഷട്ടറുകൾ ഉയർത്തി.പ്രദേശവാസികൾ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
വിഴിഞ്ഞത്തുനിന്നും മത്സ്യബന്ധനത്തിന് പോയി കാണാതായ മീരാ സാഹിബ്, അൻവർ, മുഹമ്മദ് ഹനീഫ എന്നീ മത്സ്യ തൊഴിലാളികൾ തമിഴ്നാട്ടിലെ തേങ്ങാപട്ടണത്തിൽ സുരക്ഷിതമായെത്തിയെന്ന് വിവരം ലഭിച്ചു. ഇവരെ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി തേങ്ങാപട്ടണത്തിലെത്തിക്കുകയായിരുന്നു. സംസ്ഥാനത്ത് കനത്ത കാറ്റിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.