തിരുവനന്തപുരം: ധീര രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ ഇന്ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തും. വത്തിക്കാനിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് നടക്കുന്ന ചടങ്ങിലാണ് ഫ്രാൻസിസ് മാർപ്പാപ്പ ദൈവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ചടങ്ങ് നടക്കുക. ദേവസഹായം പിള്ള അടക്കം 10 പേരെയാണ് ഇന്ന് വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നത്.
ഭാരത്തിൽ നിന്നുള്ള ആദ്യത്തെ അൽമായ രക്തസാക്ഷിയാണ് ദേവസഹായം പിള്ള. വത്തിക്കാനിലെ ചടങ്ങുകൾക്ക് ഒപ്പം ദേവസഹായം പിള്ള കൊല്ലപ്പെട്ട കാറ്റടിമലയിലെ പള്ളിയിലും പ്രത്യേക കൃതജ്ഞത ബലി നടത്തും. ദേവസഹായം പിള്ളയുടെ പേരിലുള്ള ചാവല്ലൂർപൊറ്റ പള്ളിയിലും, ദേവസഹായം പിള്ള സ്ഥാപിച്ച കമുകിൻകോട് പള്ളിയിലും പ്രത്യേക പ്രാർത്ഥന ചടങ്ങുകൾ നടക്കും.