കൊച്ചി: മോൻസൺ മാവുങ്കൽ കേസിൽ നടൻ മോഹൻലാലിന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. മോൻസൻ മാവുങ്കലിന്റെ മ്യൂസിയം സന്ദർശിച്ചത് സംബന്ധിച്ച് വിശദീകരണം തേടുന്നതിൻറെ ഭാഗമായാണ് നോട്ടീസ് അയച്ചത്.
അടുത്തയാഴ്ച കൊച്ചിയിലെ ഓഫിസിലെത്താനാണ് നിർദേശം. മോൻസൺ കേസിനുപുറമേ മറ്റൊരു കേസിലും മോഹൻലാലിന്റെ മൊഴിയെടുക്കും. പുരാവസ്തുതട്ടിപ്പ് നടത്തിയ മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ മോഹൻലാൽ എത്തിയിരുന്നതായി ഇ.ഡിക്ക് മൊഴി ലഭിച്ചിരുന്നു.
മോൻസണുമായി വളരെ അടുത്ത ബന്ധം പുലർത്തിയിരുന്ന മറ്റൊരു നടനാണ് മോഹൻലാലിനെ ഇവിടെ എത്തിച്ചതെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. മോൻസൺ കേസിൽ ഐ.ജി. ലക്ഷ്മണിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഇ.ഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നൽകിയിട്ടുണ്ട്.