ശ്രീനഗർ: ഭീകരബന്ധമുണ്ടെന്ന് തെളിഞ്ഞതിനെത്തുടർന്ന് കാഷ്മീർ യൂണിവേഴ്സിറ്റി പ്രഫസർ അടക്കം മൂന്നു പേരെ പിരിച്ചുവിട്ടു. അൽതാഫ് ഹുസൈൻ പണ്ഡിറ്റ് ആണു പിരിച്ചുവിടപ്പെട്ട പ്രഫസർ. കെമിസ്ട്രി പ്രഫസറായ ഇയാൾക്കു ജമാത്-ഇ-ഇസ്ലാം എന്ന സംഘടനയുമായി ബന്ധമുണ്ടെന്നു കണ്ടെത്തുകയും ചെയ്തു.
1993ൽ ഇയാൾ പാക്കിസ്ഥാനിൽ എത്തി പരിശീലനം നേടുകയും ജെകെഎൽഎഫിൽ സജീവമാകുകയും ചെയ്തിരുന്നു. പിന്നീട് ജമാത്-ഇ-ഇസ്ലാമിന്റെ സജീവ പ്രവർത്തകനായി. 2015ൽ ഹുസൈൻ പണ്ഡിറ്റ് കാഷ്മീർ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗമായി. പദവി ഉപയോഗിച്ച് വിദ്യാർഥികളെ ഭീകരപ്രവർത്തനത്തിലേക്കു പ്രോത്സഹിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.