അബൂദബി: പ്രസിഡന്റ് ശൈഖ് ഖലീഫ അല്‍ നഹ്യാന്റെ നിര്യാണത്തില്‍ ആദരസൂചകമായി മെയ് 14 ന് ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം നടത്തും. സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ദേശീയ പതാകകള്‍ പകുതിയായി താഴ്ത്തി കെട്ടും.
പുറമെ നാളെ രാജ്യത്ത് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടക്കാനിരുന്ന മുഴുവന്‍ പരിപാടികളും മാറ്റി വെക്കും
കുവൈറ്റില്‍ 40 ദിവസത്തെ ദുഃഖാചരണത്തിന് അമീര്‍ ഉത്തരവിട്ടു. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മൂന്നു ദിവസം അവധിയായിരിക്കും. ദേശീയ പതാക താഴ്ത്തിക്കെട്ടും.
ബഹ്റൈനില്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. രാജ്യത്ത് ഇക്കാലയളവില്‍ ദേശീയ പതാക പകുതി താഴ്‍ത്തിക്കെട്ടുമെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. ഒമാനിലും മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്‍ച മുതല്‍ ഞായറാഴ്‍ച വരെയാണ് ദുഃഖാചരണമെന്ന് ഒമാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
ഇന്ന് ഉച്ചക്ക് ശേഷമാണ് ശൈഖ് ഖലീഫ അന്തരിച്ചത്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഇന്ത്യ-യുഎഇ ബന്ധം മെച്ചപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫയെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.