തിരുവനന്തപുരം: ആകാശവാണി മുൻ ജീവനക്കാരനും ഗായകനുമായ കാട്ടാക്കട പ്രേംകുമാറിനെ നെയ്യാർഡാമിൽ മരിച്ച നിലയിൽ കണ്ടെത്തി. 62 വയസായിരുന്നു. നാടക നടനും ലളിത ഗാനങ്ങൾക്കായി സംഗീതം ചിട്ടപ്പെടുത്തിയ കലാകാരൻ കൂടിയാണ് പ്രേംകുമാർ.
വ്യാഴാഴ്ച വൈകിട്ടോടെ കാണാതായ പ്രേംകുമാറിന്റെ മൃതദേഹം വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ നെയ്യാര്‍ ഡാം മരക്കുന്നം ജലാശയത്തിൽ കണ്ടെത്തുകയായിരുന്നു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.