മലപ്പുറം: വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ അധ്യാപകൻ കസ്റ്റഡിയിൽ. മലപ്പുറം നഗരസഭയിലെ സിപിഐഎം മുൻ കൗൺസിലർ കൂടിയായ കെ വി ശശികുമാർ ആണ് പിടിയിലായത്. പീഡന പരാതിക്ക് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു.
സെൻ്റ് ജമാസ് സ്കൂളിലെ മുൻ അധ്യാപകനാണ് ശശികുമാർ. ഇയാള്‍ നിരവധി വിദ്യാര്‍ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ ആരോപണം. പൂര്‍വവിദ്യാര്‍ഥി സംഘടന ജില്ലാ പോലീസ് സൂപ്രണ്ടിനും, വനിതാ കമ്മീഷനും, മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കിയതോടെ ശശികുമാര്‍ വാര്‍ഡ് അംഗത്വം രാജിവെച്ചിരുന്നു. ബ്രാഞ്ച് അംഗത്വത്തില്‍ നിന്ന് സി.പിഎം ശശികുമാറിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
മാർച്ചിലാണ് ഇയാൾ സ്കൂളിൽ നിന്ന് വിരമിച്ചത്. വിരമിച്ചതിനു ശേഷം ഇയാൾ ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിനു മറുപടി പീഡന പരാതികൾ ഉയരുകയായിരുന്നു. അധ്യാപകനായി ജോലി ചെയ്ത 30 വർഷത്തിൽ ഇയാൾ അറുപതോളം വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു എന്നാണ് പരാതി. പരാതിക്ക് പിന്നാലെ മലപ്പുറം വനിതാ സ്റ്റേഷനിൽ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. തുടർന്ന് ഇയാൾ ഒളിവിൽ പോയി.
2019ൽ പീഡനവിവരം മാനേജ്മെൻ്റിനെ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന് പൂർവ വിദ്യാർത്ഥി കൂട്ടായ്മ കുറ്റപ്പെടുത്തി. സംഘടനക്ക് വേണ്ടി ബീന പിള്ള, മിനി സക്കീർ എന്നിവരാണ് വാർത്താസമ്മേളനം നടത്തിയത്.