ഗര്‍ഭനിരോധനത്തിന് സ്ത്രീകള്ഉപയോഗിക്കുന്നതാണ് ഹോര്‍മോണ്‍ ഗുളികകള്‍. പൊതുവേ രണ്ടു തരം ഗുളികകളാണ് ഗര്‍ഭനിരോധനത്തിനായി ഉപയോഗിയ്ക്കാറ്. സ്ഥിരമായി കഴിയ്ക്കേണ്ട ഗുളികകളാണ് ഇതിലൊന്ന്. ഇതല്ലാതെ അപ്രതീക്ഷിത ഗര്‍ഭധാരണം തടയാന്‍ ഉപയോഗിയ്ക്കുന്ന ഐ പില് പോലുള്ള എമര്‍ജന്‍സി ഗുളികകളുമുണ്ട്.
പൊതുവേ ഐ പില് പോലുള്ളവ കഴിവതും കുറവ് മാത്രം ഉപയോഗിയ്ക്കുകയെന്നതാണ് ആരോഗ്യകരം. ഇത് ഇടയ്ക്കിടെ ഉപയോഗിയ്ക്കുന്നത് പല ദോഷഫലങ്ങള്‍ക്കും കാരണമാകും. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ഇത് ഉപയോഗിയ്ക്കുക. കാരണം ഡോസ് കൂടിയവയാണ്, ഹോര്‍മോണ്‍ കൂടിയവയാണ് ഇവ. ഇതു കൊണ്ടു തന്നെ ഇടക്ക് ഇടക്ക് ഉള്ള ഉപയോഗം പല പാര്‍ശ്വ ഫലങ്ങളും ഉണ്ടാക്കാം. ഇതിന്റെ അടിയന്തിര ഗര്‍ഭനിരോധനോപാധിയായി മാത്രം കാണുക,അല്ലാതെ ഗര്‍ഭനിരോധനോപാധിയായല്ല
ഇത് എമര്‍ജന്‍സി കോണ്‍ട്രാസെപ്ഷനിലെ ഒരു വഴി മാത്രമാണ്. ഇതിലടങ്ങിയിരിയ്ക്കുന്നത് ലിവോനോജസ്ട്രോല്‍ എന്ന ഒരു പ്രൊജസ്ട്രോണ്‍ ഹോര്‍മോണാണ്. ഇത് 150 മില്ലിഗ്രാം ആണ് ഒരു ഗുളികയില്‍ സാധാരണ അടങ്ങിയിട്ടുള്ളത്. ഇത് ഏതാണ്ട് ഒരു പരിധി വരെ ഗര്‍ഭധാരണം തടയും. ബന്ധപ്പെട്ടതിന് ശേഷം 72 മണിക്കൂറിലുള്ളില്‍ കഴിച്ചാലേ ഗുണകരമാകൂ. 72 മണിക്കൂര്‍ ശേഷം കഴിച്ചാല്‍ കാര്യമുണ്ടാകില്ല. കഴിച്ച ശേഷം ഛര്‍ദി വഴിയോ മറ്റോ ഇതു പുറത്തു പോയാല്‍ വീണ്ടും കഴിയ്ക്കണം. പ്രത്യേകിച്ചും 2 മണിക്കൂറിനുള്ളില്‍ ഛര്‍ദിച്ചാല്‍. അല്ലെങ്കില്‍ ഫലപ്രാപ്തിയുണ്ടാകില്ല. ഇതു പോലെ ഒരു ഐ പില് കഴിച്ച ശേഷം 32 മണിക്കൂര്‍ ശേഷം വീണ്ടും സെക്സെങ്കില്‍ ഫലപ്രാപ്തിയുണ്ടാകില്ല. ഇതു വരെയേ ഈ പില്‍സിന് ആയുസുളളൂ.
ഇതൊരിക്കലും ഇംപ്ലാന്റേഷനെ തടയുന്നതിനോ അബോര്‍ഷനോ വഴിയൊരുക്കുന്നില്ലെന്നറിയുക. ഒരു മാസത്തില്‍ ഒരിക്കല്‍ നാം ഇത് കഴിച്ചിട്ടുണ്ടെങ്കില്‍ പിന്നീട് ഇത് കഴിയ്ക്കേണ്ടതില്ലെന്ന ധാരണയും തെറ്റാണ്. ഒരു ഗുളികയ്ക്ക് ഒരു തവണ മാത്രമേ ഗുണം ലഭിയ്ക്കൂ. ഇത് ഇടയ്ക്കിടെ ഉപയോഗിയ്ക്കുമ്പോള്‍ ആര്‍ത്തവം വൈകാനും ബ്ലീഡിംഗിനുമെല്ലാം കാരണമാകുന്നു. ഇതിനാല്‍ തന്നെ കഴിവതും ഇത് ഉപയോഗിയ്ക്കാതിരിയ്ക്കുക.
ഈ ഗുളിക കഴിച്ച ശേഷം ഗര്‍ഭധാരണം നടന്നാലും ഇത് കഴിച്ചതിന്റെ പേരില്‍ കുഞ്ഞിന് വൈകല്യങ്ങള്‍ക്ക് സാധ്യതയില്ല. എന്നാല്‍ അബോര്ഷന് സാധ്യത തീരെയില്ലെന്ന് പറയാനാകില്ല. ഇതിനാല്‍ തന്നെ ഗുളിക കഴിച്ചിട്ട് ഗര്‍ഭധാരണം സംഭവിച്ചാല്‍ ഇതു കാരണം കുഞ്ഞിന് വൈകല്യമുണ്ടാകുമോ എന്ന ഭയത്താല്‍ അബോര്ഷന് ശ്രമിയ്ക്കേണ്ട. ഇത് ഇടയക്കിടെ കഴിയ്ക്കുന്നത് നല്ലതല്ല. ഗര്‍ഭനിരോധനം ലക്ഷ്യമെങ്കില്‍ ഇത്തരം എമര്‍ജന്‍സി ഗുളികകള്‍ അല്ലാതെ മറ്റ് സുരക്ഷിത വഴികള്‍ ഉപയോഗിയ്ക്കുക.