കാസർഗോഡ്: മാധ്യമപ്രവർത്തകൻ യു.എച്ച്.സിദ്ധിഖ് (41) നിര്യാതനായി. കാസർഗോട്ടേയ്ക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ കാഞ്ഞങ്ങാട്ട് വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം സംഭവിച്ചത്. മൃതദേഹം കാഞ്ഞങ്ങാട് അരുമല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സുപ്രഭാതം ദിനപത്രത്തിലെ സീനിയർ റിപ്പോർട്ടറായ സിദ്ധിഖ് തേജസ്, മംഗളം എന്നിവടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിയാണ്. കെയുഡബ്ല്യുജെ സംസ്ഥാന സമിതി അംഗമാണ്.