കോഴിക്കോട്: കോഴിക്കോട് പറമ്പിൽ ബസാറിലെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ മോഡൽ ഷഹനയുടെ മരണം കൊലപാതകമാണെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത്. ഇന്നലെ വൈകുന്നേരമാണ് ഷഹന അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ഇന്ന് അവളുടെ ഇരുപതാം പിറന്നാളാണ്. പിറന്നാൾ ആഘോഷിക്കാൻ വീട്ടിലേക്ക് വരണമെന്ന് മകൾ പറഞ്ഞിരുന്നു.
വളരെ സന്തോഷത്തോടെയാണ് ഫോണിലൂടെ സംസാരിച്ചത്. പിന്നീട് രാത്രി മൂത്ത മകന്റെ ഫോണിലേക്ക് നാട്ടുകാർ വിളിച്ചാണ് മരണ വിവരം അറിയിക്കുന്നത്. പിറന്നാളിന് സന്തോഷത്തോടെ വീട്ടിലേക്ക്ക്ഷണിച്ച മകൾ ആത്മഹത്യ ചെയ്യില്ലെന്നും അവളെ ഭർത്താവ് കൊലപ്പെടുത്തിയതാണെന്നും ഷഹനയുടെ മാതാവ് ഉവൈമ ആരോപിക്കുന്നു.