കോഴിക്കോട്: കോഴിക്കോട് ചേവായൂരിൽ നടിയും മോഡലുമായ ഷഹനയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവത്തിൽ ഭർത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കാസർകോഡ് സ്വദേശിയാണ് ഷഹന. ജനലഴിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഇത് കൊലപാതകമാണെന്നും ഷഹനയ്ക്ക് ആത്മഹത്യ ചെയ്യാനുള്ള യാതൊരു പ്രശ്നങ്ങളും ഇല്ലെന്ന് ബന്ധുക്കൾ ആരോപണം ഉയർത്തുന്നു. പണത്തിനുവേണ്ടി നിരന്തരം മകളെ ഭർത്താവ് സജാദ് ഉപദ്രവിച്ചിരുന്നുവെന്ന് ഷഹാനയുടെ മാതാവ് ആരോപിക്കുകയും ചെയ്യുന്നു.