നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേല്‍ക്കുകയും ചെയ്യുന്നത് ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു. നേരത്തെ എഴുന്നേല്‍ക്കുന്നതിന്റെ നിരവധി ഗുണങ്ങളുണ്ട്. ഇത് ജോലിസ്ഥലത്ത് നിങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുകയും ദിവസം മുഴുവന്‍ നിങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു.കൃത്യസമയത്ത് ഉണരുകയും ഉറങ്ങുകയും ചെയ്യുക, വ്യായാമം ചെയ്യുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നിവയാണ് ആരോഗ്യമുള്ള ശരീരത്തിനുള്ള വഴി. ജോലിക്ക് പോകുക, പ്രഭാതഭക്ഷണം കഴിക്കുക, തുടങ്ങി ദിവസത്തിലെ മിക്ക കാര്യങ്ങളും, വൈകി എഴുന്നേല്‍ക്കുന്നവര്‍ക്ക് പലപ്പോഴും ചെയ്യാന്‍ വൈകും.
രാത്രി നല്ല ഉറക്കം
നേരത്തെ എഴുന്നേല്‍ക്കുന്നവര്‍ നിശ്ചിത സമയത്ത് ഉറങ്ങുന്നവരാണ്. നേരത്തേ ഉറങ്ങുന്നത് നിങ്ങളുടെ ഊര്‍ജ്ജവും മാനസികാവസ്ഥയും വര്‍ദ്ധിപ്പിക്കും. ഉറക്കത്തിന്റെ നാല്-ആറ് സൈക്കിളുകളും പൂര്‍ത്തിയാക്കാന്‍ ഇത് അനുവദിക്കുന്നു, അതിനാല്‍ നിങ്ങള്‍ക്ക് അടുത്ത ദിവസം കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ എഴുന്നേല്‍ക്കാന്‍ സാധിക്കും.
മെച്ചപ്പെട്ട ചര്‍മ്മം
ചര്‍മ്മം പുതുമയുള്ളതും ചെറുപ്പവുമുള്ളതാക്കാന്‍ നല്ല ഉറക്കം ആവശ്യമാണ്. ഇത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയാണ്. ഉറക്കക്കുറവ് അല്ലെങ്കില്‍ അനുചിതമായ ഉറക്കം ചുളിവുകള്‍, ഡാര്‍ക് സ്‌പോട്ട്, മുഖക്കുരു എന്നിവയ്ക്ക് കാരണമാകും. ഉറങ്ങുമ്പോള്‍ ചര്‍മ്മകോശങ്ങള്‍ പുനരുജ്ജീവിപ്പിക്കപ്പെടുന്നു, അള്‍ട്രാവയലറ്റ് കേടുപാടുകള്‍ പരിഹരിക്കുകയും കൊളാജനും രക്തപ്രവാഹവും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. നേരത്തെ എഴുന്നേല്‍ക്കുന്നത് ചര്‍മ്മസംരക്ഷണ ദിനചര്യക്കായി ധാരാളം സമയം നല്‍കുന്നു.
മാനസികാരോഗ്യം സന്തുലിതമാക്കുന്നു
നേരത്തെ എഴുന്നേല്‍ക്കുന്നവരില്‍ മെച്ചപ്പെട്ട മാനസികാരോഗ്യ ലക്ഷണങ്ങള്‍ കാണിക്കുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അവര്‍ ശുഭാപ്തിവിശ്വാസികളും സംതൃപ്തരും സാഹചര്യങ്ങളെക്കുറിച്ച് പോസിറ്റീവായവരുമായി കാണപ്പെടുന്നു. വൈകി ഉറങ്ങുകയും വൈകി ഉണരുകയും ചെയ്യുന്നവരില്‍ സാധാരണയായി കണ്ടുവരുന്ന മാനസിക രോഗങ്ങളുടെ സാധ്യതയും ഇത് കുറയ്ക്കുന്നു. നേരത്തെ ഉറക്കമെണീക്കുന്നത് സമ്മര്‍ദ്ദം കുറയ്ക്കുന്നതിനുള്ള മികച്ച മാര്‍ഗം കൂടിയാണിത്.
പോസിറ്റീവ് ഔട്ട്‌ലുക്ക്
പഠനമനുസരിച്ച്, നേരത്തെ എഴുന്നേല്‍ക്കുന്നവര്‍ പലപ്പോഴും നേരത്തെ ഉറങ്ങുന്നവരാണ്. മുതിര്‍ന്നവര്‍ക്ക് ശുപാര്‍ശ ചെയ്യുന്ന 7-9 മണിക്കൂര്‍ ഉറക്കം ലഭിക്കാനുള്ള സാധ്യത കൂടുതലാണ് . ഇത്രയും സമയം സ്ഥിരമായി ഉറങ്ങുന്നത് ആരോഗ്യമുള്ള ശരീരത്തിലേക്കും മനസ്സിലേക്കും നയിക്കാന്‍ സഹായിക്കുമെന്ന് പറയപ്പെടുന്നു, അതിന് അതിന്റേതായ ഗുണങ്ങളുമുണ്ട്. അതിനാല്‍ അവരുടെ ജീവിതത്തില്‍ കൂടുതല്‍ പോസിറ്റിവിറ്റി കൈവരുന്നു.
കൂടുതല്‍ ഊര്‍ജ്ജം
പതിവായി നേരത്തെ ഉറങ്ങുകയും നേരത്തേ എഴുന്നേല്‍ക്കുകയും ചെയ്താല്‍ ദിവസം മുഴുവന്‍ കൂടുതല്‍ ഊര്‍ജസ്വലരായിരിക്കാന്‍ സാധിക്കും. ലക്ഷ്യങ്ങളും ജോലികളും വേഗത്തിലും ഉല്‍പ്പാദനക്ഷമമായും നിറവേറ്റാന്‍ ഇതിലൂടെ സാധിക്കും.
ശരീരം റീബൂട്ട് ചെയ്യുന്നു
കൃത്യമായ ഉറക്കം ആരോഗ്യത്തിന് വളരെ പ്രധാനമാണ്. രാത്രി നന്നായി ഉറങ്ങുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു, പേശികളെ വിശ്രമിക്കാനും നന്നാക്കാനും സഹായിക്കുന്നു, ശ്വസനം മന്ദഗതിയിലാക്കാനും ശരീര താപനില കുറയാനും സഹായിക്കുന്നു. വിശ്രമിക്കുമ്പോള്‍ പ്രതിരോധ സംവിധാനം സ്വയം റീബൂട്ട് ചെയ്യുന്നു.
ദിവസം മുന്‍കൂട്ടി പ്ലാന്‍ ചെയ്യുന്നു
ഒന്നും പ്ലാന്‍ അനുസരിച്ച് നടക്കുന്നതായി തോന്നുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് സ്വയം കുറച്ച് സമയം ആവശ്യമാണ്. നേരത്തെ എഴുന്നേല്‍ക്കുന്നത് വ്യക്തവും ശാന്തവുമായ മനസ്സോടെ നിങ്ങളുടെ പദ്ധതികള്‍ വിലയിരുത്തുന്നതിന് സഹായിക്കും. ദിവസം മുന്‍കൂട്ടി ആസൂത്രണം ചെയ്യുക, ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക ഉണ്ടാക്കുക.