പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരേ വിമർശനവുമായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ രംഗത്ത്. ഒടുവില്‍ സംസ്ഥാന മന്ത്രിസഭ വാര്‍ഷികത്തിന്‍റെ ജില്ലാതല പരിപാടിയില്‍ നേരിട്ട അവഗണനയാണ് മന്ത്രിക്കെതിരേ വിമർശനം ഉയർത്തിയിരിക്കുന്നത്.
കഴിഞ്ഞ ഒരുവര്‍ഷമായി മന്ത്രിയില്‍നിന്നു തനിക്കുണ്ടായിട്ടുള്ള ബുദ്ധിമുട്ടുകള്‍ ഏറെയാണ്. പക്ഷെ , ഇക്കാര്യങ്ങളില്‍ പരസ്യ പ്രതികരണത്തിനു തയാറായിരുന്നില്ല. കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നടന്ന ജില്ലാതല വാര്‍ഷിക പരിപാടിയില്‍ ഡെപ്യൂട്ടി സ്പീക്കര്‍ കൂടിയായതന്നെ മനഃപൂര്‍വം ഒഴിവാക്കാന്‍ ശ്രമം നടന്നു. തന്നെയുമില്ല ജില്ലാതല വാര്‍ഷിക പരിപാടികള്‍ ജില്ലയിലെ മറ്റ് എംഎല്‍എമാരുമായോ എല്‍ഡിഎഫുമായോ കൂടിയാലോചന നടത്തിയല്ല ക്രമീകരിച്ചതെന്നും അദ്ദേഹം പറയുന്നു.