ജമ്മുകശ്മീരിലെ പുല്‍വാമയില്‍ പൊലീസുകാരന്റെ വീടിന് നേരെ ആക്രമണം നടന്നു. ആക്രമണത്തില്‍ പൊലീസ് കോണ്‍സ്റ്റബിളിനു വെടിയേറ്റു. പുല്‍വാമ ജില്ലയിലെ ഗുഡാരു മേഖലയിലാണ് ഭീകരരുടെ ആക്രമണത്തില്‍ പൊലീസുകാരനായ റിയാസ് അഹമ്മദ് തോക്കറിന് വെടിയേറ്റത് . സുരക്ഷാസേന ശക്തമായ തെരച്ചില്‍ മേഖലയിൽ നടത്തുകയാണ്. വെടിയേറ്റ പോലീസ് കോൺസ്റ്റബിളിന്റെ ആരോഗ്യനില സംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അഹമ്മദ് തോക്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതിനിടെ ഇന്നലെ സെന്‍ട്രല്‍ കശ്മീരിലെ ബുദ്ഗാമില്‍ ഭീകരരുടെ ആക്രമണത്തില്‍ കശ്മീരി പണ്ഡിറ്റ് സമുദായത്തില്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടിരുന്നു. കാഷ്മീരിലെ ബുദ്ഗാമിലായിരുന്നു സംഭവം. ഭട്ടിനെ ഓഫീസിലെത്തിയ ഭീകരർ പോയിന്റ് ബ്ലാങ്കിൽ നിറുത്തിയശേഷം വെടിയുതിർക്കുകയായിരുന്നു.ഇദ്ദേഹത്തിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. വലിയ ജനാവലിയാണ് പ്രദേശത്തെത്തിയിട്ടുള്ളത്.