കോഴിക്കോട്: വീണ്ടും വിവാദ പരാമർശവുമായി സുന്നി യുവജന നേതാവ് സത്താർ പന്തല്ലൂർ. സമസ്ത വേദിയിൽ പെൺകുട്ടിയെ അപമാനിച്ച സംഭവത്തെ കുറിച്ചുള്ള ഫേസ് ബുക്ക് പോസ്റ്റിൽ കാലിക്കറ്റ് സര്‍വകലാശാലയെ കുറിച്ചാണ് സുന്നി യുവജന നേതാവിന്റ വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്.
കാലിക്കറ്റ് സർവ്വകലാശാലയിൽ പകലും രാത്രിയും ആണുങ്ങളും പെണ്ണുങ്ങളും അതിര് വിട്ട് അഴിഞ്ഞാടുന്നുവെന്നാണ് ഫേസ്ബുക്കിലൂടെ സത്താർ പന്തല്ലൂർ ഉയർത്തിയ വിവാദ പരാമർശം. അന്യസ്ത്രീകളും പുരുഷൻമാർ തമ്മിൽ ഇടകലരാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുകയെന്നതാണ് മത താത്പര്യമെന്നും ആര് അപരിഷ്കൃതമെന്ന് വിളിച്ചാലും ഇതാണ് മത നിയമമെന്നും സത്താർ പന്തല്ലൂർ ഫേസ്ബുക്കിൽ കുറിച്ചു.