മൂന്നാർ: പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ പ്ലസ് വൺ വിദ്യാർഥിനിയെ പ്ലസ് ടു വിദ്യാർഥി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്ടുകൾ. മൂന്നാർ ഹൈറേഞ്ച് സ്‌കൂൾ വിദ്യാർഥികളാണ് ഇരുവരും. പ്രണയം നിരസിച്ചതിനെ തുടർന്നായിരുന്നു ആക്രമണം നടത്തിയത് .
പെൺകുട്ടിയുടെ കഴുത്തിൽ കുത്തിയശേഷം യുവാവ് സ്വന്തം കഴുത്തിൽ കുത്തി. യുവാവിനെ മൂന്നാർ ടാറ്റ ആശുപത്രിയിൽ എത്തിച്ചു. പെൺകുട്ടി കോലഞ്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.പൊലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റ രണ്ടുപേരെയും നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.