കീവ്: റഷ്യയുടെ നേതൃത്വത്തിൽ യുക്രെയ്ൻ വഴി പടിഞ്ഞാറൻ യൂറോപ്പിലേക്ക് നൽകിയിരുന്ന പ്രകൃതിവാതക നീക്കം യുക്രെയ്ൻ തടഞ്ഞതായി റിപ്പോർട്ടുകൾ. ഇതിന്‍റെ ഫലമായി റഷ്യയുടെ യൂറോപ്പിലേക്കുള്ള പ്രകൃതിവാതക കയറ്റുമതിയുടെ നാലിലൊന്ന് ഭാഗവും മുടങ്ങുകയും ചെയ്യും.
തെക്കൻ റഷ്യയിലെ സൊഖറാനോവ്കയിൽ നിന്ന് യുക്രെയ്നിൽ വിമതരുടെ നിയന്ത്രണത്തിലുള്ള പ്രദേശത്തുകൂടി റഷ്യ യൂറോപ്പിലേക്ക് പ്രകൃതിവാതകം കയറ്റുമതി ചെയ്യുന്നതാണ് യുക്രെയ്ൻ തടഞ്ഞിരിക്കുന്നത്. യുക്രെയ്ന്‍റെ അപ്രതീക്ഷിത നീക്കം റഷ്യയ്ക്ക് വൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.